ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ടതു സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സഭയില്‍ ഭരണമുന്നണിയുടെ മാത്രം ശബ്ദമല്ല ഉയര്‍ന്നുകേള്‍ക്കേണ്ടത്. അതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുതെന്നും കോടതി വ്യക്തമാക്കി.
കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.













