തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ 2014-15 വര്‍ഷത്തെ വാര്‍ഷികപദ്ധതി ജില്ലാ ആസൂത്രണസമിതിയോഗം അംഗീകരിച്ചു. 1067 പുതിയ പദ്ധതികളും കഴിഞ്ഞവര്‍ഷത്തെ 747 പദ്ധതികളുമടക്കം 272,57,72,660 രൂപയുടെ 1814 പദ്ധതികള്‍ക്കാണ് സമിതി കളക്‌ടറേറ്റില്‍ ഇന്നു നടന്ന ആസൂത്രണസമിതി അംഗീകാരം നല്‍കിയത്.
41 പദ്ധതികള്‍ അപലേറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിനായി അയയ്‌ക്കും. ഇതോടെ ജില്ലാ പഞ്ചായത്തിന്റെതടക്കം ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പദ്ധതികളും ആസൂത്രണസമിതി അംഗീകരിച്ചു. 124.77 കോടി രൂപയുടെ 1056 പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റേതായുള്ളത്.
ആസൂത്രണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്‍സജിതാറസല്‍, ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍, സബ്‌കളക്‌ടര്‍ ഡോ എസ് കാര്‍ത്തികേയന്‍, എഡിഎം വി ആര്‍ വിനോദ്, ജില്ലാ പ്‌ളാനിംഗ് ഓഫീസര്‍ എന്‍ പ്രസന്നകുമാരി, ആസൂത്രണസമിതി അംഗങ്ങളായ എ ജെ സുകാര്‍ണോ, വി കെ ശ്രീജ, വി ആര്‍ സിനി, മലയിന്‍കീഴ് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post