തിരുവനന്തപുരം: സപ്ലൈകോ ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, സപ്ലൈകോ എം.ഡി. എം.റ്റി.ജെയിംസ്, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ശ്യം ജഗന്നാഥന് എന്നിവരുടെയും സാന്നിദ്ധ്യത്തില്‍ സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.
ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി സമരസമിതി നേതാക്കള്‍ക്ക് ഉറപ്പ് നല്കി. സമരക്കാരുടെ ആവശ്യമായ പ്രമോഷന് അടക്കമുളള കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളോടെ തീരുമാനിക്കും. സപ്ലൈകോ ജീവനക്കാരുടെ പെന്ഷന് പങ്കാളിത്തപെന്ഷനിലേക്ക് മാറ്റാന്‍ തീരുമാനമായി. ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ സെപ്തംബര്‍ 11 ന് നടക്കും.
Discussion about this post