കൊച്ചി: സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി. ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും നിയമമാക്കിയെങ്കിലേ പുതിയ നയം നടപ്പാക്കാന്‍ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു. അല്ലാത്തപക്ഷം നിയമപരിരക്ഷ ലഭിക്കില്ലെന്ന് കോടതി മുന്നറിയിപ്പ് നല്കി. ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 17-നകം തീരുമാനം അറിയിക്കണമെന്നും കേസ് അന്ന് പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, പി.ബി. സുരേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ബാറുകളുടെ നിലവാര പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 105 ബാറുകളിലെ പരിശോധന മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ജീവനക്കാരുടെ കുറവാണ് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവാരമില്ലെന്നു കണെ്ടത്തി അടച്ചു പൂട്ടിയ സംസ്ഥാനത്തെ 418 ബാറുകളില്‍ നടത്തിയ പരിശോധന സംബന്ധിച്ചു ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
Discussion about this post