തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി വികസനം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവര്‍ക്കുളള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്‌കാരത്തിന് (ഐ.ജി.പി.പി) അപേക്ഷ ക്ഷണിച്ചു. സംഘടന/ വ്യക്തി എന്നിങ്ങനെയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനും സംഘടനയ്ക്കും അവാര്‍ഡിന് അപേക്ഷിക്കാം. വ്യക്തിഗത അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് പ്രായപരിധി ഇല്ല. നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 29. കൂടുതല്‍ വിവരങ്ങള്‍www.moef.nic.in/citizen/award/igpp-rg.pdf. . എന്ന സൈറ്റിലും 011 24695130 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.
Discussion about this post