തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഡിപ്പോകളില്‍ നിന്നും സെപ്തംബര്‍ നാലു മുതല്‍ 17 വരെ ബാംഗ്ലൂരിലേക്കും തിരിച്ചുമായി 12 അധിക സര്‍വീസുകള്‍ കെ.എസ്.ആര്.ടി.സി നടത്തും. ഈ സര്‍വീസുകള്‍ക്കെല്ലാം നിലവിലുള്ള ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ.
അധിക സര്‍വീസുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ലഭിക്കും. ഇതിന് പുറമെ മൈസൂര്‍, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലേക്കും അധിക സര്‍വീസുകള്‍ നടത്തും. സാധാരണ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഈ സൗകര്യം യാത്രക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.ആര്.ടി.സി. മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
Discussion about this post