തിരുവനന്തപുരം: എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരമാവധി 10,000 രൂപ വരെ ഓണം അഡ്വാന്‍സായി നല്‍കും. അഞ്ച് തുല്യ തവണകളായി തുക തിരിച്ചുപിടിക്കും. അഡ്വാന്‍സ് തുക സെപ്തംബര്‍ മൂന്ന് മുതല്‍ വിതരണം ചെയ്യും.
ചുവടെ പറയുന്ന വിഭാഗം ജീവനക്കാര്‍ക്ക് 2000 രൂപ നിരക്കില്‍ ഓണം അഡ്വാന്‍സ് നല്‍കും. പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, അഗ്രിക്കള്‍ച്ചര്‍ ഫാമുകളിലെ സ്ഥിരം തൊഴിലാളികള്‍, എന്‍.എം.ആര്‍.തൊഴിലാളികള്‍, എല്ലാ വകുപ്പുകളിലെയും സീസണല്‍ തൊഴിലാളികള്‍, എല്ലാ വകുപ്പുകളിലെയും സ്ഥിരം തൊഴിലാളികള്‍, ആലപ്പുഴയിലെ ഡ്രഡ്ജര്‍ തൊഴിലാളികളും പൊതുമരാമത്ത് വകുപ്പിലെ റീജിയണല്‍ വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളികളും, കുടുംബാസൂത്രണ സന്നദ്ധ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും, സി.എല്‍.ആര്‍ തൊഴിലാളികള്‍, കൃഷി, മൃഗസംരക്ഷണ, ഡയറി വകുപ്പുകളിലെ താത്കാലിക തൊഴിലാളികള്‍, മൗണ്ടഡ് പോലീസ് വിങിലെ ഗ്രാസ് കട്ടേഴ്‌സ്.
Discussion about this post