തിരുവനന്തപുരം: കണ്ണാശുപത്രിയിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്‌ളോക്കിന്റെ നിര്‍മാണം മിഷന്‍ 676 കര്‍മ്മപദ്ധതിയിലുള്‍പ്പെടുത്തി പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സൂ പ്പര്‍സ്‌പെഷാലിറ്റി ബ്ലോക്ക് സംസ്ഥാനത്തെ നേത്രചികിത്സാരംഗത്ത് ഒരു നാഴികക്കല്ലായി മാറുമെന്നും ഇതിനുളള ഭരണാനുമതി നല്‍ കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. 29-ാമത് ദേശീയനേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേത്രദാനം പ്രോത്സാഹിപ്പിക്കാന്‍ വ്യാപകമായ ബോധവത്ക്കരണം ആവശ്യമാണെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച കെ. മുരളീധരന്‍ എംഎല്‍എ. പറഞ്ഞു.
ബോധവത്ക്കരണത്തിന്റെ അഭാവം പലപ്പോഴും ബന്ധുമിത്രാദികളുടേയും മറ്റും എതിര്‍പ്പ് കാരണം നേത്രദാനസമ്മതപത്രങ്ങള്‍ക്ക് വിലയില്ലാതെയായിപ്പോകുന്ന അവസ്ഥയുണെ്ടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേയര്‍ അഡ്വ. കെ. ചന്ദ്രിക, ആര്‍ഐഒ ഡയറക്ടര്‍ ഡോ. പി.എസ്. ഗിരിജാദേവി, തിരുവനന്തപുരം ഡിഎംഒ. ഡോ. കെ.എം. സിറാബുദീന്‍, തിരുവനന്തപുരം മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാംദാസ് പിഷാരടി തുടങ്ങിയവര്‍ ചടങ്ങടില്‍ സംസാരിച്ചു.
Discussion about this post