തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ ഹയര്‍സെക്കണ്ടറി കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ സമാനയോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍ റഗുലര്‍, പ്രൈവറ്റ് വിഭാഗങ്ങളിലെക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്‌കൂള്‍ സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന എസ്.ബി.ടി. ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും എസ്.ബി.ടി. ശാഖയില്‍ ഫീസ് അടച്ച്www.ksosonline.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
ഓപ്പണ്‍ റഗുലര്‍ സ്‌കീമില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഴയില്ലാതെ സെപ്തംബര്‍ 26 വരെയും 50 രൂപ പിഴയോടെ ഒക്ടോബര്‍ ആറ് വരെയും 250 രൂപ അധിക പിഴയോടെ ഒക്ടോബര്‍ 10 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പ്രിന്റ് ഔട്ടും മതിയായ ഫീസടച്ച എസ്.ബി.ടി. ചെലാനും അനുബന്ധ രേഖകളുമായി നിശ്ചിത തീയതിക്കുളളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ അപേക്ഷകള്‍ ജോയിന്റ് സ്റ്റേറ്റ് കോഡിനേറ്റര്‍, കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍ മേഖലാ കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട്, മലപ്പുറം 676505 വിലാസത്തിലും മറ്റ് ജില്ലകളിലെ അപേക്ഷകള്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ , കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍, എസ്.സി.ഇ.ആര്‍.ടി., പൂജപ്പുര, തിരുവന്തപുരം – 695012 വിലാസത്തിലും നേരിട്ടോ, തപാല്‍ മുഖേനയോ ഹാജരാക്കണം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച മാര്‍ഗഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകവും വിശദവിവരവുംwww.openschool.kerala.gov.in, www.ksosonline.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0471-2342950, 2342369.
Discussion about this post