തിരുവനന്തപുരം: പാലിന്റെ ഗുണനിലവാരത്തെക്കറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാനും ഗുണനിലവാരമുള്ള പാല്‍ തെരഞ്ഞെടുക്കാനും വേണ്ടി ക്ഷീരവികസന വകുപ്പ് ഓണക്കാലത്ത് പ്രത്യേക നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരം ജില്ലയില്‍ വിപണിയില്‍ ലഭ്യമാകുന്ന വിവിധ പേരുകളുള്ളതും അല്ലാത്തതുമായ പാല്‍ സാമ്പിളുകള്‍ പരിശോധിച്ച് ഗുണനിലവാരം നിര്‍ണയിക്കുന്നതിന് മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് ഒരുക്കിയിട്ടുള്ള ഓണം സ്റ്റാളില്‍ ക്ഷീരവികസന വകുപ്പ് ഒരുക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിനെ സമീപിക്കാം.
പാല്‍ സാമ്പിളുകള്‍ ആഗസ്റ്റ് 29 മുതല്‍ 31 വരെ പട്ടത്തുള്ള ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസില്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ പരിശോധനയ്ക്ക് നല്‍കാം. സെപ്തംബര്‍ ഒന്നുമുതല്‍ അഞ്ച് വരെ ഈ സൗകര്യം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭിക്കും. പരിശോധനയ്ക്കായി പാല്‍ സാമ്പിളുകള്‍ കൊണ്ടുവരുന്ന ഉപഭോക്താക്കള്‍ കവര്‍ പാലാണെങ്കില്‍ പൊട്ടിക്കാതെ ഒരു കവറും, കവറില്‍ നിറയ്ക്കാത്ത പാലാണെങ്കില്‍ കുറഞ്ഞത് 250 മില്ലിലിറ്റര്‍ പാലും കൊണ്ടുവരണം. പരിശോധന സൗജന്യമായിരിക്കും. ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉള്ള വിശദവിവരങ്ങള്‍ ഈ സ്റ്റാളില്‍ നിന്നും ലഭ്യമാകും.
Discussion about this post