തിരുവനന്തപുരം: ഈ വര്‍ഷത്തെ (2014) ശിശുദിന സ്റ്റാമ്പിന് അനുയോജ്യമായ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ഒന്‍പത് വയസുമുതല്‍ 16 വയസുവരെ പ്രായമുള്ള കുട്ടികളില്‍ നിന്നും സംസ്ഥാന ശിശുക്ഷേമ സമിതി ചിത്രരചനകള്‍ ക്ഷണിച്ചു. ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. പേപ്പറിന്റെ വലിപ്പം 12 സെ.മീ നീളവും 9 സെ.മീ വീതിയും ആയിരിക്കണം. മത്സരത്തിന് പ്രത്യേക വിഷയം ഇല്ല. സ്റ്റാമ്പിന്റെ വലിപ്പത്തിലേയ്ക്ക് ചിത്രം ചെറുതാക്കുന്നതു മൂലം വിശദാംശങ്ങള്‍ അസ്പഷ്ടമാകാന്‍ ഇടയുള്ളതുകൊണ്ട് ചിത്രത്തിന് തെരഞ്ഞെടുക്കേണ്ട നിറം, പശ്ചാത്തല രേഖകള്‍ ഇവ കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരച്ച വിദ്യാര്‍ത്ഥിക്കു സമ്മാനവും സ്‌കൂളിന് റോളിംഗ് ട്രോഫിയും നല്‍കും.
ചിത്രത്തിന്റെ മറുപുറത്ത് എഴുതി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ് സാക്ഷ്യപ്പെടുത്തിയ ചിത്രരചനകള്‍ ജില്ലാ കളക്ടര്‍, തിരുവനന്തപുരം ആന്റ് അഡ്മിനിസ്‌ട്രേറ്റര്‍, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈയ്ക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ 2014 സെപ്തംബര്‍ 30 നകം എത്തിക്കണം.
Discussion about this post