തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതിയോഗം തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്നു. അമിത്ഷാ ബിജെപി ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം കേരളത്തില്‍ നടക്കുന്ന പ്രഥമ യോഗമാണിത്. ദേശീയ അദ്ധ്യക്ഷ പദവിയിലേക്കെത്തിയ ശേഷം അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്‍റെ മലയാളം പരിഭാഷയുടെ പ്രകാശനവും ജന്മഭൂമി ദിനപത്രത്തിന്‍റെ ഓണപതിപ്പിന്‍റെ പ്രകാശനവും അമിത്ഷാ നിര്‍വഹിച്ചു. ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്‌റ് വി.മുരളീധരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ സന്നിഹിതരായിരുന്നു.
Discussion about this post