തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ ദാരിദ്ര്യലഘൂകരണവിഭാഗവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്രാമീണവിപണനമേളയ്‌ക്ക് മാഞ്ഞാലിക്കുളം എസ്.എം.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. സെപ്‌റ്റംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന ഐ.ആര്‍.ഡി.പി. /എസ്.ജി.എസ്.വൈ. മേള ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്തന്‍ ഉദ്‌ഘാടനം ചെയ്‌തു.
കുടുംബശ്രീ പദ്ധതികളിലൂടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം ലഭിച്ചിട്ടുളള വ്യക്തികളും ഗ്രൂപ്പുകളും ഉത്‌പാദിപ്പിച്ച ഗ്രാമീണ ഉല്‌പന്നങ്ങളുടെ ശേഖരമാണ് മേളയുടെ ആകര്‍ഷണം. തിരുവനന്തപുരം ജില്ലയിലെ 11 ബ്ലോക്ക്‌പഞ്ചായത്തുകളില്‍ നിന്നുളള കരകൗശലകാര്‍ഷിക ഉല്‌പന്നങ്ങള്‍, പച്ചക്കറി ഉല്‌പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍ ചൂരല്‍ ഉപകരണങ്ങള്‍, റെഡിമെയ്‌ഡ് വസ്‌ത്രങ്ങള്‍, അച്ചാറുകള്‍, അലങ്കാരചെടികള്‍, വിത്തിനങ്ങള്‍, നാടന്‍ മെത്തകള്‍, തലയണകള്‍, കൈക്കുത്തരി, അവല്‍, തേന്‍ തുടങ്ങിയ ഉല്‌പന്നങ്ങള്‍ മേളയില്‍ അണിനിരത്തിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിനും കുടുംബശ്രീ യൂണിറ്റുകള്‍ക്കും പുറമേ മേളയില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സൗജന്യമായാണ് സ്റ്റാളുകള്‍ അനുവദിച്ചിട്ടുളളത്. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്.
എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ഉദ്‌ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍, ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഖി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post