തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യവിതരണം, വിപണനം, കടത്ത് എന്നിവ തടയുന്നതിന്് സംസ്ഥാന അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കും. പോലീസ്, എക്സൈസ് വിഭാഗങ്ങളുടെ സംയുക്ത റെയ്ഡും ഊര്‍ജ്ജിതമാക്കും. ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വ്യാജമദ്യം തടയുന്നതിനുളള ജനകീയകമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സംയുക്ത റെയ്ഡിനായുളള നടപടികള്‍ സ്വീകരിക്കാനും സംശയാസ്പദമായ വാഹനങ്ങള്‍ പരിശോധിക്കാനും പോലീസ്, എക്സൈസ് വിഭാഗങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. വ്യാജമദ്യം തടയാനായി എക്സൈസ് വകുപ്പ് ജില്ലയിലും താലൂക്കാസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുടങ്ങിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനായി താലൂക്ക്തല കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
കണ്‍ട്രോള്‍റൂം നമ്പറുകള്‍: ജില്ലാ കളക്ടറേറ്റ്: 0471 2730045, ജില്ലാ കണ്‍ട്രോള്‍റൂം: 0471 2473149, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്, തിരുവനന്തപുരം: 0471 2312418, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് തിരുവനന്തപുരം: 0471 2348447, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് നെയ്യാറ്റിന്‍കര: 0471 2222380, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് നെടുമങ്ങാട്: 0472 2802277, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ആറ്റിങ്ങല്‍: 0470 2622386, എക്സൈസ് ചെക്ക്പോസ്റ്റ് അമരവിള: 0471 2221776. യോഗത്തില്‍ എക്സൈസ്, പോലീസ് വകുപ്പുദേ്യാഗസ്ഥര്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post