റിയോ ഡി ജനീറോ: ബ്രസീല്‍ തലസ്‌ഥാനമായ റിയോ ഡി ജനീറോയില്‍ 2016 ല്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. കൊപാകബാന ബീച്ചില്‍ പുതുവര്‍ഷത്തെയും 15 ലക്ഷം ജനങ്ങളെയും സാക്ഷി നിര്‍ത്തി ഇന്നലെയാണ് ലോഗോയുടെ പ്രകാശനം നടത്തിയത്.
കൈകാലുകള്‍ പരസ്‌പരം കോര്‍ത്തുപിടിച്ച് വൃത്തത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന മൂന്നു മനുഷ്യരൂപങ്ങളെയാണ് ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്നിന്റെ പ്രചോദനവും ഭാവിയുടെ പൈതൃകവുമാണ് ലോഗോ പ്രതിനിധാനം ചെയ്യുന്നത്. രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് ജാക്‌സ് റോഗ് ചടങ്ങിനെത്തിയിരുന്നു. ബ്രസീലിലെ 139 ഏജന്‍സികളില്‍ നിന്നും മത്സരത്തിലൂടെയാണ് പുതിയ ലോഗോ തിരഞ്ഞെടുത്തത്.
Discussion about this post