തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം പലിശ നിരക്കില്‍ ഒരു മാസം മുതല്‍ മൂന്നു മാസം വരെ കാലാവധിയുള്ള ഹ്രസ്വകാല ട്രഷറി നിക്ഷേപ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 90 ദിവസത്തെ മെച്യൂരിറ്റി കാലാവധിയുള്ള ഹ്രസ്വകാല ട്രഷറി നിക്ഷേപ പദ്ധതികള്‍ക്ക് എട്ട് ശതമാനം അധിക പലിശ നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ക്ഷേമഫണ്ട് ബോര്‍ഡുകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് മൂന്ന് മാസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കും. മൂന്നുമാസം പൂര്‍ത്തിയായാലുടന്‍ പലിശ സഹിതം തുക മടക്കി നല്‍കുമെന്നും ട്രഷറി നിയന്ത്രണങ്ങളില്‍ നിന്ന് ഈ നിക്ഷേപത്തെ ഒഴിവാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്
Discussion about this post