തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ച് മുതല്‍ 11 വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 9.30 മണി വരെ വെള്ളയമ്പലം ജംഗ്ഷന് മുതല്‍ കോര്പ്പറേഷന് ഓഫീസ് വരെ വാഹന ഗതാഗതം അനുവദിക്കില്ല.
വെള്ളയമ്പലം ഭാഗത്തുനിന്നും തമ്പാനൂര്‍/കിഴക്കേക്കോട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വഴുതക്കാട്-സാനഡു-പനവിള വഴിയും, തമ്പാനൂര്‍/കിഴക്കേക്കോട്ട ഭാഗത്തിനിന്നും പേരൂര്‍ക്കട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ആര്.ആര്. ലാമ്പ്-നന്തന്‍കോട്-കവടിയാര്‍ വഴിയും പോകേണ്ടതാണ്.
ഓണാഘോഷത്തോടനുബന്ധിച്ച് വാഹന പാര്‍ക്കിങ് സൗകര്യം അനുവദിച്ചിട്ടുള്ള സ്ഥലങ്ങള്‍ ചുവടെ. ആശാന് സ്ക്വയര്‍-ജനറല്‍ ഹോസ്പിറ്റല്‍, പി.എം.ജി-ലോ കോളേജ് റോഡ്, പ്രസ് ക്ലബ്ബ് റോഡ്, സാഫല്യം-ജേക്കബ്സ് ജംഗ്ഷന് റോഡ്, മ്യൂസിയം,സൂര്യകാന്തി റോഡ്, മ്യൂസിയം-നന്ദാവനം റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡ്, കെല്‍ട്രോണ്‍-ആല്‍ത്തറ റോഡ് എന്നിവിടങ്ങളില്‍ ഒരു വശത്തും, യൂണിവേഴ്സിറ്റി ഓഫീസ്, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, പൂജപ്പുര എല്‍.ബി.എസ്. കോമ്പൗണ്ട്, ടാഗോര്‍ തീയേറ്റര്‍ കോമ്പൗണ്ട്, സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോമ്പൗണ്ട്, ഒളിമ്പിക് അസോസിയേഷന് ഹാള്‍ കോമ്പൗണ്ട്, എല്‍.എം.എസ്. കോമ്പൗണ്ട്, ഗവ. ആര്‍ട്സ് കോളേജ് കോമ്പൗണ്ട്, സംഗീത കോളേജ് കോമ്പൗണ്ട്, എസ്.എം.വി ഹൈസ്കൂള്‍ കോമ്പൗണ്ട്, അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂള്‍ കോമ്പൗണ്ട്, ഫോര്‍ട്ട് ഹൈസ്കൂള്‍ കോമ്പൗണ്ട്, ആറ്റുകാല്‍ ദേവീക്ഷേത്രം പാര്‍ക്കിങ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം.
ആര്.ആര്. ലാമ്പ്-വെള്ളയമ്പം റോഡ്, വി.ജെ.ടി-ആശാന് സ്ക്വയര്‍, ജി.വി. രാജ-ആര്.ആര്. ലാമ്പ്, റ്റി.റ്റി.സി-നന്ദന്‍കോട് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
ഓണാഘോഷത്തോടനുബന്ധിച്ചുള്ള തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. ട്രാഫിക്ക് സംബന്ധമായതും അല്ലാത്തതുമായ അത്യാവശ്യകാര്യങ്ങള്‍ക്ക് ഇനിപറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം. ഫോണ്‍ : 9497987001, 949787002, 0471-2558732, 2558731, 100, 1090
Discussion about this post