ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒക്‌ടോബര്‍ രണ്ടിന് മുന്‍പ് നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇതുവരെയുള്ള നടപടികളില്‍ തൃപ്തിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തതെന്നും കോടതി ചോദിച്ചു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ക്ഷണിച്ചാല്‍ സമയം പാഴാക്കാതെ തന്നെ അതില്‍ തീരുമാനം കൈക്കൊള്ളുമെന്ന് ബിജെപി കോടതിയെ അറിയിച്ചു. ഡല്‍ഹി നിമയസഭ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് എഎപി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഒക്‌ടോബര്‍ പത്തിലേക്ക് നീട്ടി.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും.
Discussion about this post