ആലപ്പുഴ: കാരിച്ചാല്‍ ചുണ്ടന്‍ പായിപ്പാട്ട് ജേതാവായി. ആനാരി ചുണ്ടന്‍ രണ്ടാം സ്ഥാനവും പായിപ്പാട് ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. സുകുമാരന്‍ ക്യാപ്റ്റനായ കാരിച്ചാല്‍ ചുണ്ടന്‍വള്ള സമിതിയാണ് കാരിച്ചാലില്‍ തുഴഞ്ഞത്. പ്രണവം ശ്രീകുമാറിന്റെ ആനാരി ചുണ്ടന്‍വള്ള സമിതി ആനാരിയിലും മധു കറുകയില്‍ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ലബ്ബ് പായിപ്പാട് ചുണ്ടനിലും തുഴഞ്ഞു.
ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ ആയാപറമ്പ് പാണ്ടി ഒന്നാമതെത്തി. കരുവാറ്റ ചുണ്ടനാണ് രണ്ടാം സ്ഥാനം. ആയാപറമ്പ് വലിയ ദിവാന്‍ജി മൂന്നാമതെത്തി. ചുണ്ടന്‍ വള്ളങ്ങളുടെ സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ വെള്ളംകുളങ്ങര ചുണ്ടന്‍ ഒന്നാംസ്ഥാനവും ചെറുതന രണ്ടാം സ്ഥാനംവും കരുവാറ്റ ശ്രീവിനായകന്‍ മൂന്നാം സ്ഥാനവും നേടി.
ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസില്‍നിന്ന് കെ.എസ്.ബി.ആര്‍.എ. പ്രസിഡന്റ് ആര്‍.കെ. കുറുപ്പ് സുവനീര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗം ശ്രീദേവി രാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദിരാമ്മ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ചന്ദ്രന്‍, സി. ഉഷാകുമാരി, കെ.എസ്.ബി.ആര്‍.എ. സെക്രട്ടറി പ്രൊഫ. പി. രഘുനാഥ്, എന്‍. രാജപ്പന്‍ ആചാരി എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് എം.പി. സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Discussion about this post