Friday, October 24, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വര്‍ണ്ണങ്ങള്‍ വിതറി ഘോഷയാത്ര: ഓണം വാരാഘോഷത്തിന്‌ കൊടിയിറങ്ങി

by Punnyabhumi Desk
Sep 12, 2014, 11:50 am IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഏഴു ദിനരാത്രങ്ങള്‍ അനന്തപുരിയെ ഉത്സവലഹരിയിലാഴ്‌ത്തിയ ഓണം വാരാഘോഷത്തിന്‌ വര്‍ണങ്ങള്‍ വാരിവിതറിയ സാംസ്‌കാരിക ഘോഷയാത്രയോടെ കൊടിയിറങ്ങി. 75 ഫ്‌ളോട്ടുകളും 111 കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര ആസ്വാദിക്കുന്നതിന്‌ റെക്കോര്‍ഡ്‌ ജനക്കൂട്ടമാണ്‌ രാജവീഥിക്ക്‌ ഇരുവശത്തും തിങ്ങിനിറഞ്ഞത്‌. വെള്ളയമ്പലം മാനവീയം സ്‌ക്വയറില്‍ ഘോഷയാത്ര ഗവര്‍ണര്‍ പി. സദാശിവം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, ആരോഗ്യ മന്ത്രി വി.എസ്‌. ശിവകുമാര്‍, ശശി തരൂര്‍ എം.പി, മേയര്‍ അഡ്വ. കെ. ചന്ദ്രിക, കെ.മുരളീധരന്‍ എം.എല്‍.എ, പാലോട്‌ രവി എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്‍സജിതാ റസല്‍, വൈസ്‌ പ്രസിഡന്റ്‌ റൂഫസ്‌ ഡാനിയേല്‍, പൊതു ഭരണ വകുപ്പ്‌ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ടൂറിസം ഡയറക്‌ടര്‍ ഷെയ്‌ക്ക പരീത്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടേതായി 33 ഫ്‌ളോട്ടുകളും പൊതുമേഖലാ സ്ഥാപനങ്ങളുടേതായി 24ഉം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നാലും സംസ്ഥാന-ജില്ലാ പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടേതായി മൂന്നും ദേശസാത്‌കൃത ബാങ്കുകളുടെ ആറും ഐ.എസ്‌.ആര്‍.ഒയുടേതായി ഒന്നും സ്വകാര്യ സ്ഥാപനങ്ങളുടേതായി നാലും ഫ്‌ളോട്ടുകളാണ്‌ ഘോഷയാത്രയില്‍ പങ്കെടുത്തത്‌. ഘോഷയാത്രയുടെ മുന്‍നിരയില്‍ സഞ്ചരിച്ചത്‌ കുട്ടികളുടെ റോളര്‍ സ്‌കേറ്റിംഗായിരുന്നു. ഇതിനെ അനുഗമിച്ച്‌ തെയ്യം, പോലീസ്‌ വകുപ്പിന്റെ അശ്വാരൂഢസേന തുടങ്ങിയവ അണിനിരന്നു. വെഞ്ചാമരവും പഞ്ചവാദ്യവുമായി കലാകാരന്‍മാരും മുത്തുക്കുട ചൂടിയ സി.ആര്‍.പി.എഫ്‌ ജവാന്‍മാരും ഓലക്കുടയേന്തി കേരളീയ വേഷത്തിലെത്തിയ മങ്കമാരും ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. ചെണ്ടമേളം, ശിങ്കാരിമേളം, പഞ്ചാരിമേളം, നെയ്യാണ്ടിമേളം, തകില്‍, നാദസ്വരം, മദ്ദളം, ഉടുക്ക്‌, കുമ്മാട്ടിക്കൊട്ട്‌, പഞ്ചവാദ്യം, വീക്കുചെണ്ട, കൊമ്പ്‌, കൊമ്പ്‌പാട്ട്‌, കുഴല്‍ എന്നിങ്ങനെ താളമേളം കൂടിയായപ്പോള്‍ നഗരം ആവേശത്തിമിര്‍പ്പിലായി. ഫ്‌ളോട്ടുകളില്‍ ആദ്യം എത്തിയത്‌ സംസ്ഥാന പോലീസിന്റെ ഓപ്പറേഷന്‍ കുബേരയായിരുന്നു. തുടര്‍ന്ന്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ ആലര്‍ട്ട്‌ ടുഡെ എലൈവ്‌ ടുമാറോ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തെങ്ങ്‌ ഫലം കായ്‌ക്കുന്ന മരം, മണ്ണ്‌ പര്യവേഷണ സംരക്ഷണ വകുപ്പിന്റെ മണ്ണ്‌ സംരക്ഷണം, സാമൂഹ്യ നീതി വകുപ്പിന്റെ മാതൃകാ അംഗന്‍വാടികള്‍, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക്ക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ദൈവദശകം തുടങ്ങിയ ഫ്‌ളോട്ടുകള്‍ എത്തി. ടൂറിസം വകുപ്പ്‌ നാല്‌ ഫ്‌ളോട്ടുകള്‍ അവതരിപ്പിച്ചു.

കേരളാ ടൂറിസത്തിന്റെ കടല്‍ കടന്നുള്ള സഞ്ചാരം വിശദമാക്കുന്ന ജൈത്രയാത്ര എന്ന ഫ്‌ളോട്ട്‌ ദൃശ്യാവിഷ്‌കാരം കോണ്ട്‌ ശ്രദ്ധേയമായി. ഉണ്ണിയാര്‍ച്ചക്കാലം എന്ന ഫ്‌ളോട്ട്‌ മലയാളത്തനിമ വിളംബരം ചെയ്യുന്നതായിരുന്നു. ഓണത്തിന്റെ സ്‌മരണകള്‍ തുടിച്ചു നില്‍ക്കുന്ന ഈ ഫ്‌ളോട്ടിനെ കൂടുതല്‍ ആകര്‍ഷമാക്കി അയോധനാഭ്യാസങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഓണക്കവിതകളില്‍ എറ്റവും മികച്ച മഹാകവി വൈലോപ്പള്ളി ശ്രീധരമേനോന്റെ വരികളുടെ സംഗീത ദൃശ്യാവിഷ്‌കാരമായിരുന്നു ഓണപ്പാട്ടുകാര്‍ എന്ന ഫ്‌ളോട്ട്‌. മാജിക്ക്‌ അക്കാദമിയുടെ സഹകരണത്തോടെ തയ്യാറാക്കിയ ചലിക്കുന്ന ഇന്ദ്രജാലം എന്ന ഫ്‌ളോട്ടില്‍ മജീഷ്യന്‍മാര്‍ വിസ്‌മയക്കാഴ്‌ച്ചകള്‍ അവതരിപ്പിച്ചു. രാജവീഥിക്ക്‌ ഇരുവശവും മണിക്കൂറുകള്‍ക്ക്‌ മുമ്പേ തിങ്ങിനിറഞ്ഞിരുന്ന കാണികള്‍ക്ക്‌ വര്‍ണക്കാഴ്‌ചകള്‍ പകര്‍ന്ന്‌ അസംഖ്യം കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. കഥകളി, മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്‌, ദഫ്‌മുട്ട്‌, അര്‍ബനമുട്ട്‌, മാര്‍ഗംകളി, പരിചമുട്ടുകളി, ചവിട്ടുനാടകം, അര്‍ജുന നൃത്തം, വട്ടകളി, പരുന്താട്ടം, കുമ്മാട്ടി, പടയണി, ഗരുഡന്‍ പറവ, യക്ഷഗാനം, പുലികളി തുടങ്ങിയവ ഇതില്‍പ്പെടുന്നു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നഗരവീഥിയില്‍ നിരന്ന റൈബന്‍ഷേ ഡാന്‍സ്‌ (പശ്ചിമ ബംഗാള്‍), ഗര്‍ബാ റാസ്‌ ഡാന്‍സ്‌ (ഗുജറാത്ത്‌), ലുഡി ഡാന്‍സ്‌ (പഞ്ചാബ്‌), പുരലിയ ചൗ ഡാന്‍സ്‌ (കൊല്‍ക്കത്ത), ഹോസാഗിരി ഡാന്‍സ്‌ (തൃപുര), ലൈഹറോബ ഡാന്‍സ്‌ (മണിപ്പൂര്‍), ചെപ്പേലി ഡാന്‍സ്‌ ( ഉത്താരാഖണ്‌ഡ്‌), ലാവണി ഡാന്‍സ്‌ (മഹാരാഷ്‌ട്ര) ബിഹു ഡാന്‍സ്‌, ബോര്‍ഡോഷിക്‌ളാ ഡാന്‍സ്‌ (ആസാം) വീരഭദ്ര ഡാന്‍സ്‌ (കര്‍ണാടക), മാതുരി, ഡിസ്‌മ ഡാന്‍സ്‌ (ആന്ധ്രാപ്രദേശ്‌) കരഗം ആന്റ്‌ ഡമ്മി ഹോഴ്‌സ്‌ (തമിഴ്‌നാട്‌) എന്നീ കലാരൂപങ്ങള്‍ ഇത്തവണത്തെ ഘോഷയാത്രയുടെ സവിശേഷതയായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിനു സമീപമായി പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ മുഖ്യമന്ത്രി ഉമ്മചാണ്ടി, സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌, ആരോഗ്യ വകുപ്പു മന്ത്രി വി.എസ്‌. ശിവകുമാര്‍, ടൂറിസം വകുപ്പു മന്ത്രി എ.പി. അനില്‍കുമാര്‍, തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies