ഇസ്‌ലാമാബാദ്: അല്‍ഖായിദ നേതാവ് ഉസാമ ബിന്‍ ലാദനും താലിബാന്‍ നേതാവ് മുല്ല ഒമറും പാക്കിസ്‌ഥാനില്‍ ഇല്ലെന്നു പാക്ക് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക് . ഇവര്‍ പാക്കിസ്‌ഥാനില്‍ ഒളിവില്‍ കഴിയുന്നുവെന്ന അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണ്. അമേരിക്കന്‍ ഏജന്‍സികള്‍ക്ക് ഇതേക്കുറിച്ച് വിശ്വസനീയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ പാക്കിസ്‌ഥാന്‍ എന്തു നടപടിയുമെടുക്കാന്‍ തയാറാണെന്നും മാലിക് പറഞ്ഞു. ഐഎസ്‌ഐയെക്കുറിച്ച് ഇതിനു മുന്‍പും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഐഎസ്‌ഐയെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.
Discussion about this post