ന്യൂഡല്‍ഹി: കൊച്ചി കപ്പല്‍ശാലയ്ക്ക് 3,200 കോടിയുടെ പദ്ധതി. ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ കേന്ദ്ര ഉപരിതല, കപ്പല്‍ ഗതാഗത, ഗ്രാമവികസന മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പത്രസമ്മേളനത്തിലാണ് ഇതിനെക്കുറിച്ച് വിശദീകരണം നടത്തിയത്.
വലിയ കപ്പലുകളുടെ നിര്‍മാണത്തിനായി പുതിയ ഡ്രൈ ഡോക്ക്‌യാര്‍ഡ് നിര്‍മിക്കുന്നതിന് 1,200 കോടി അനുവദിച്ചു. ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി) കൊണ്ടുപോകുന്നതിനുള്ള ഒരു ചരക്കുകപ്പല്‍ നിര്‍മ്മിക്കുന്നതിന് 1,500 കോടിയും അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആകെ മൂന്ന് കപ്പലുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യസംരംഭമായ എല്‍എന്‍ ജി വാഹകകപ്പലുകള്‍ക്കു നങ്കൂരമിടാനുള്ള സൗകര്യവും കൊച്ചിയില്‍ ഒരുക്കും.
Discussion about this post