തിരുവനന്തപുരം: ജമ്മു കാശ്‌മീരില്‍ പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സന്നദ്ധരായിട്ടുള്ളവരുടെ ദുരിതാശ്വാസ സഹായങ്ങള്‍ ശേഖരിച്ച് എത്തിക്കുന്നതിന് നെഹ്‌റു യുവ കേന്ദ്ര പ്രതേ്യക സഹായശേഖരണകേന്ദ്രം തുടങ്ങി. ശ്രീനഗറിലെ സന്നദ്ധപ്രവര്‍ത്തകരായ യുവജനങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അരി, മരുന്നുകള്‍, പുതപ്പ്, കുട്ടികള്‍ക്കുളള വസ്‌ത്രങ്ങളും കളിപ്പാട്ടങ്ങളും എന്നിവ മാത്രമാണ് ശേഖരിക്കുന്നത്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതല്ല. 25 ന് ആദ്യഘട്ട സഹായമെത്തിക്കും. ലഭ്യമാകുന്ന വസ്‌തുക്കള്‍ ശ്രീനഗറിലെ നെഹ്‌റു യുവകേന്ദ്ര ഓഫീസ് വഴി ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിക്കും. താല്‌പര്യമുള്ളവര്‍ പാളയം കേരളാ സര്‍വകലാശാല ഓഫീസിന് സമീപം കുന്നുകുഴിയിലുള്ള നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍ സഹായങ്ങള്‍ എത്തിക്കണം. സന്നദ്ധ- യുവജന ക്ലബ്ബുകള്‍ അതാത് സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച് ഓഫീസില്‍ എത്തിക്കണമെന്ന് ജില്ല യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ബി. അലി സാബ്രിന്‍ അറിയിച്ചു. ഫോണ്‍ 0471-2301206/ 9747575750
Discussion about this post