തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ 1200 കോടി രൂപയുടെ വിദേശനിക്ഷേപത്തിന് അനുമതി നല്കി. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ജര്‍മന്‍-അമേരിക്കന്‍ ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനമായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ് കമ്പനിയാണ് നിക്ഷേപം നടത്തുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഐ.ടി. കേന്ദ്രങ്ങള്‍, വിനോദസൗകര്യങ്ങള്‍, ചില്ലറ വില്പന കേന്ദ്രം എന്നിവ തുടങ്ങാനാണ് അനുമതി. ഇതിനായി സെസ് പദവിയില്ലാത്ത 9.73 ഏക്കര്‍ ഭൂമി, സെസ് പദവിയുള്ള 10 ഏക്കര്‍ ഭൂമി എന്നിവ ഏക്കറിന് അഞ്ചുകോടി രൂപ ഒറ്റത്തവണ പാട്ടത്തുകയായി 90 വര്‍ഷത്തേക്കാണ് നല്‍കുന്നത്. പദ്ധതി 20,000 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post