Sunday, June 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കായികം

നാഷണല്‍ ഗെയിംസ്: ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി വിനിയോഗിക്കും

by Punnyabhumi Desk
Sep 18, 2014, 05:00 pm IST
in കായികം

തിരുവനന്തപുരം: നാഷണല്‍ ഗെയിംസിന്റെ താളവേഗങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ പൂര്‍ണ്ണത. സുതാര്യതയും കൃത്യതയും കാത്തു സൂക്ഷിച്ച് മത്സര വിശദാംശങ്ങള്‍ തത്സമയം അണുവിടാതെ വിധികര്‍ത്താക്കള്‍ക്കും കാണികള്‍ക്കുമെത്തിക്കാന്‍ ടി.എസ്.ആര്‍ (ടൈമിംഗ് സ്‌കോറിംഗ് ആന്റ് റിസള്‍ട്ട്) സംവിധാനമുള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസില്‍ ഉപയോഗപ്പെടുത്തും.

ഒളിമ്പികിസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ അന്തര്‍ ദേശീയ കായിക മേളകളില്‍ ഉപയോഗിച്ചു വരുന്ന സാങ്കേതിക വിദ്യകള്‍ നാഷണല്‍ ഗെയിംസിലും സമന്വയിപ്പിച്ച് ഗെയിംസിനെ അപൂര്‍വ്വാനുഭവമാക്കി മാറ്റാനാണ് സംഘാടകര്‍ ഒരുങ്ങുന്നത്. തത്സമയ സ്‌കോറിംഗുകളും പോയിന്റ് നിലയും പ്രദര്‍ശിപ്പിക്കുന്നതിനായി മെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കും. കൂടാതെ മത്സരങ്ങളുടെ റീപ്ലേകള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനായി കൂറ്റന്‍ സ്‌ക്രീനുകളും ഉണ്ടാകും. ഗെയിംസിലെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ അത്‌ലറ്റിക്‌സിനായി 5000 ഫ്രെയിമുകള്‍ ഉള്‍ക്കൊള്ളുന്ന നൂതനമായ ഫോട്ടോ ഫിനിഷ് ക്യാമറ ഉപയോഗിക്കും. ഓട്ടമത്സരങ്ങള്‍ക്കായി ഇലക്‌ട്രോണിക്‌സ് സ്റ്റാര്‍ട്ടിംഗ് ഗണ്‍ ലഭ്യമാക്കും. ഫൗള്‍ സ്റ്റാര്‍ട്ടുകള്‍ തത്സസമയം അറിയുന്നതിനായി സെന്‍സറിംഗ് സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തും. ഷോട്ട്പുട്ട്, ത്രോസ്, ജംപ്‌സ് തുടങ്ങിയ മത്സരങ്ങളുടെ കൃത്യത അണുവിട തെറ്റാതെ മനസ്സിലാക്കുവാന്‍ ഇലക്‌ട്രോണിക് ഡിസ്റ്റന്‍സ് മെഷറിംഗ് (ഇ.ഡി.എം) സംവിധാനമൊരുക്കും. സൈക്ലിംഗ്, അമ്പെയ്ത്ത്, യോട്ടിംഗ് പോലുള്ള മത്സരങ്ങളിലും ഫലങ്ങളുടെ കൃത്യത പൂര്‍ണ്ണമായും ഉറപ്പു വരുത്തുന്നതിനായി ലഭ്യമായതില്‍ മികച്ച സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും. അക്വാട്ടിക്‌സിന്റെ സ്‌കോറിംഗ്, ടൈമിംഗ് എന്നിവ തത്സമയം മിഴിവോടെ പ്രദര്‍ശിപ്പിക്കുന്നതിനായി എല്‍.ഇ.ഡി മാട്രിക്‌സ് ഡിസ്പ്‌ളേ സംവിധാനമാണ് ഒരുക്കുന്നത്.

ഏകദേശം 25.7 സെന്റീമീറ്റര്‍(10 ഇഞ്ച്) വലിപ്പത്തില്‍ തയ്യാറാകുന്ന ഈ സംവിധാനം ചുവപ്പ്, പച്ച, നീല തുടങ്ങിയ നിറഭേദങ്ങളില്‍ തയ്യാറാകും. ഫൗള്‍ സ്റ്റാര്‍ട്ടുകളും ഫിനിഷിംഗും വ്യക്തമാകുവാന്‍ അത്യാധുനിക സങ്കേതങ്ങള്‍ സഹായകമാകും. ബോക്‌സിംഗ്, തായ്‌ക്വോന്‍ഡോ, ഫെന്‍സിംഗ്, റെസ്‌ലിംഗ് മുതലായ മത്സരങ്ങളിലെ ‘കൈയ്യാങ്കളികള്‍’ കയ്യോടെ പിടിക്കുന്നതിന് തത്സമയ റീപ്ലേ സംവിധാനമുണ്ടാകും. ഓരോ പഞ്ചുകളും വ്യക്തമായി നിരീക്ഷിക്കുന്നതിനും പ്രധാന ഭാഗങ്ങള്‍ പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കുന്നതിനും വേദികളില്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ അവതരിപ്പിക്കും. ടെന്നീസ്, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, ബാഡ്മിന്റണ്‍, വോളിബോള്‍, ഫുട്‌ബോള്‍ തുടങ്ങിയ ജനപ്രീതിയാര്‍ജ്ജിച്ച മത്സരങ്ങള്‍ നടക്കുന്ന വേദികളിലെല്ലാം എല്‍.സി.ഡി ടിവികള്‍, ഇലക്‌ട്രോണിക് സ്‌കോര്‍ ബോര്‍ഡുകള്‍ എന്നിവയും സജ്ജീകരിക്കും. 

ShareTweetSend

Related News

കായികം

ഐപിഎല്‍ ട്വന്റി-20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി

കായികം

ലോക ചെസ്: ഗുകേഷ് ജേതാവ്

കായികം

ഫുട്‌ബോള്‍ ചരിത്രത്തിന് പുതിയ അധ്യായം കുറിച്ച് അര്‍ജന്റീന

Discussion about this post

പുതിയ വാർത്തകൾ

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies