തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ യുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗള്‍യാന്‍ സെപ്റ്റംബര്‍ 24 ബുധനാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചേരുന്നതിനോടനുബന്ധിച്ച് വിക്ടേഴ്‌സില്‍ വി.എസ്.എസ്.സി ഡയറക്ടര്‍ എം.സി.ദത്തനുമായി പ്രത്യേക അഭിമുഖം സംപ്രേഷണം ചെയ്യും.
മംഗള്‍യാന്‍ പദ്ധതിയുടെ നേട്ടങ്ങളും ലക്ഷ്യങ്ങളും ഈ പദ്ധതിക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളും പങ്കുവെയ്ക്കുന്ന അഭിമുഖം വി.ഡി.സെല്‍വരാജാണ് നയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കും വൈകുന്നേരം ഏഴുമണിക്കുമാണ് ഈ പരിപാടിയുടെ സംപ്രേഷണം. 24-ാം തീയതി മംഗള്‍യാന്‍ സംബന്ധിച്ച വിവിധ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതോടൊപ്പം രാവിലെ 6.45 മുതല്‍ 8.45 വരെ മംഗള്‍യാന്‍ ദൗത്യത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും.
Discussion about this post