തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ കരിക്കകത്തമ്മ നവരാത്രി സംഗീതോത്സവം 24 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കും. നവരാത്രി സംഗീതോത്സവവും സാംസ്കാരിക സമ്മേളനവും 24 ബുധനാഴ്ച വൈകിട്ട് 5.30ന് മന്ത്രി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് എം. വിക്രമന്‍നായര്‍ അധ്യക്ഷത വഹിക്കും.
ഒക്ടോബര്‍ ദുര്‍ഗാഷ്ടമി ദിവസം വൈകുന്നേരം ആയുധപൂജയോടുകൂടി പൂജവയ്ക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ഗായകന് എം.ജി. ശ്രീകുമാര്‍ നിര്‍വഹിക്കും. കലാസാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ട്രസ്റ്റ് ആദരിക്കുന്ന ചടങ്ങ് ഒക്ടോബര്‍ 2ന് നടക്കും. എം.എ. വാഹീദ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ചടങ്ങ് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
വിദ്യാരംഭ ദിവസമായ വെള്ളിയാഴ്ച രാവിലെ 7.10 മുതല്‍ ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന് അനുജന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പൂജാമണ്ഡപത്തില്‍ വിജയദശമി പൂജകള്‍ ആരംഭിക്കും. രാവിലെ 8 മുതല്‍ പ്രമുഖര്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കും. നവരാത്രി മണ്ഡപത്തില്‍ വിവിധ കലാപരിപാടികള്‍ നടക്കും.
Discussion about this post