തിരുവനന്തപുരം: നവരാത്രി ഘോഷയാത്രയ്ക്ക് ജില്ലാതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഗംഭീര വരവേല്‍പ്പ്. തിങ്കളാഴ്ച വൈകിട്ടാണ് പദ്മനാഭപുരം തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങള്‍ നെയ്യാറ്റിന്‍കരയിലെത്തിയത്. ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി പൊന്‍. രാധാകൃഷ്ണന്‍, മന്ത്രി വി. എസ്. ശിവകുമാര്‍ എന്നിവര്‍ എഴുന്നള്ളത്തിനെ സ്വീകരിച്ചു. കേരള പോലീസ്, റവന്യൂ, ദേവസ്വം വകുപ്പുകളുടെ നേതൃത്വത്തിലാണ് വിഗ്രഹഘോഷയാത്രയെ വരവേറ്റത്. ചൊവ്വാഴ്ച രാവിലെ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെടും.
ഞായറാഴ്ച രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കിപൂജ നടത്തിയ വിഗ്രഹങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കളിയിക്കാവിളയിലെത്തിയത്.
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ പുറപ്പെടുന്ന വിഗ്രഹങ്ങള്‍ വൈകിട്ട് കിഴക്കേക്കോട്ടയിലെത്തും.












