Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇന്ത്യന്‍ ഫ്‌ളാഗ് കോഡിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം

by Punnyabhumi Desk
Sep 24, 2014, 03:47 pm IST
in കേരളം

തിരുവനന്തപുരം: 2002-ലെ ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ദേശീയ പതാക ഉപയോഗത്തില്‍ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ് പ്ലാസ്റ്റിക് നിര്‍മ്മിത പതാകകള്‍. ഇത്തരം പ്ലാസ്റ്റിക് പതാകകള്‍ പേപ്പര്‍ പതാകകളെപ്പോലെ നശിക്കുന്നവയല്ല. മാത്രമല്ല അവ പരിസ്ഥിതിക്ക് ദോഷകരവുമാണ്. 

പേപ്പര്‍ നിര്‍മ്മിത പതാകയെ അപേക്ഷിച്ച് ദീര്‍ഘകാലം മണ്ണില്‍ നശിക്കാതെ കിടക്കുന്നതാകയാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ദേശീയപതാകയോട് കാട്ടുന്ന അനാദരവിന് തുല്യമാണ്. അതിനാല്‍ പ്രധാനപ്പെട്ട ദേശീയ, സാംസ്‌കാരിക, കായിക മേളകള്‍ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ പേപ്പര്‍ നിര്‍മ്മിതമായ ദേശീയ പതാകകള്‍ മാത്രം ഉപയോഗിക്കണം. ഉപയോഗശേഷം, അവ തറയില്‍ വലിച്ചെറിയാതിരിക്കുവാനും ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതുപോലെ പതാകയോടുള്ള ആദരവ് നിലനിര്‍ത്തുന്ന രീതിയില്‍ സ്വകാര്യമായി മറവ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖാദി, കൈത്തറിതുണികൊണ്ട് 2:3 അനുപാതത്തില്‍ മുകളില്‍ കുങ്കുമം നടുവില്‍ വെള്ള, അടിയില്‍ പച്ച നിറ വിന്യാസത്തില്‍ നിര്‍മ്മിച്ചതാണ് നമ്മുടെ ദേശീയപതാക. 2:3 എന്ന അനുപാതം തെറ്റിച്ച് ദേശീയ പതാക നിര്‍മ്മിക്കാന്‍ പാടില്ല. ഇരുണ്ട നീലനിറത്തിലുള്ള 24 ആരക്കാലുകളുള്ള അശോകചക്രം, ദേശീയ പതാകയുടെ മധ്യത്തില്‍ മുദ്രിതമായിരിക്കണം.

അശോകചക്രവും നിശ്ചിത അളവിലാണ് വരയ്‌ക്കേണ്ടത്. ദേശീയപതാക അലക്ഷ്യമായി വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. പതാക സ്തംഭത്തിന്റെ ഏറ്റവും മുകളിലാണ് കെട്ടേണ്ടത്. ദു:ഖാചരണ ഭാഗമായല്ലാതെ പതാക താഴ്ത്തിക്കെട്ടരുത്. ഉയര്‍ത്തിയ ഉടനെ അഭിവാദ്യം ചെയ്തശേഷം ദേശീയ ഗാനം ആലപിക്കണം. ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റുപതാക ഉയര്‍ത്താന്‍ പാടില്ല. വരികളുടെ ഏറ്റവും വലതുവശത്തായിരിക്കണം ദേശീയപതാക വാഹകന്റെ സ്ഥാനം. വ്യക്തികള്‍ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമല്ലാതെ ദേശീയ പതാക ഉപയോഗിക്കരുത്. സൂര്യാസ്തമയത്തിനുമുമ്പ് ദേശീയപതാക അഴിച്ചുമാറ്റണം. പതാക നിലത്തിടരുത്. ചളിയിലോ വെള്ളത്തിലോ വീഴരുത്. ദേശീയ പതാകയോ അതിന്റെ അനുകരണങ്ങളോ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. പ്‌ളാസ്റ്റിക് നിര്‍മ്മിതമായ ദേശീയ പതാകയുടെ അനുകരണങ്ങള്‍ വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പ്ലാസ്റ്റിക്കിനു പകരം പേപ്പര്‍ ഉപയോഗിക്കാം. 

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies