കണ്ണൂര്‍: എടക്കാട്ടില്‍ സ്വകാര്യ ബസ്സില്‍ നിന്ന് പോലീസ് മുന്നൂറോളം ഡിറ്റണേറ്ററുകളും 96 മീറ്റര്‍ ഫ്യൂസ് വയറുകളും കണ്ടെടുത്തു. ബസ്സിന്റെ പിറകിലെ സീറ്റിനടിയില്‍ ചാക്കില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകളാണ് ഇവയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോടില്‍ നിന്ന് പയ്യന്നൂരിലേയ്ക്ക് പോകുന്ന കെ.എല്‍-58എ 9027 ‘ഡി.ടി.എസ് എഫ്-4’ എന്ന ബസ്സില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഡി.വൈ.എസ്.പി സി.ടി.ടോമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി നാളെ കണ്ണൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. നാളെ ജില്ലയില്‍ രണ്ടിടങ്ങളിലെ പരിപാടികളിലാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. ജില്ലയില്‍ കനത്ത സുരക്ഷാക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Discussion about this post