വാഷിങ്‌ടണ്‍: യുഎന്‍ രക്ഷാസമിതിയുടെ (യുഎന്‍എസ്‌സി)തീവ്രവാദ വിരുദ്ധ കമ്മിറ്റിയുള്‍പ്പെടെ മൂന്നു പ്രമുഖ കമ്മിറ്റികളുടെ അധ്യക്ഷനായി ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി ഹര്‍ദീപ് സിങ് പുരിയെ നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണു കാലാവധി. യുഎന്നില്‍ തുര്‍ക്കിയുടെ സ്‌ഥിരം പ്രതിനിധിയായ ഇര്‍ത്തുഗ്രുല്‍ അപാകന്‍ ആയിരുന്നു ഇതുവരെ തീവ്രവാദ വിരുദ്ധ കമ്മിറ്റി അധ്യക്ഷന്‍.അദ്ദേഹത്തിന്റെ കാലാവധി 2010 ഡിസംബര്‍ 31ന് അവസാനിച്ച സാഹചര്യത്തിലാണ് ഹര്‍ദീപ് സിങ് പുരിയുടെ നിയമനം.
സെപ്‌റ്റംബര്‍ 11ല്‍ യുഎസില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണു യുഎന്‍ രക്ഷാസമിതി തീവ്രവാദ വിരുദ്ധ കമ്മിറ്റിക്കു രൂപം നല്‍കിയത്. 1974 ബാച്ച് ഐഎഫ്‌എസ് ഉദ്യോഗസ്‌ഥനായ പുരി സാമ്പത്തിക വിദഗ്‌ധനാണ്.
Discussion about this post