ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ അമ്പെയ്ത്തിലും സ്ക്വാഷിലും സ്വര്‍ണം നേടി. സ്ക്വാഷില്‍ ഇന്ത്യയുടെ പുരുഷടീമാണ് മലേഷ്യയെ അട്ടിമറിച്ച് സ്വര്‍ണം നേടിയത് (2-0). ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമായാണ് ഇന്ത്യ സ്ക്വാഷ് സ്വര്‍ണം നേടുന്നത്. വനിതാ ടീം വെള്ളി നേടി. സ്ക്വാഷില്‍ നിന്നുള്ള ഇന്ത്യയുടെ നാലാം മെഡലാണിത്.
ലോകചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തോല്പിച്ചാണ് ഇന്ത്യന്‍ പുരുഷന്മാര് അമ്പെയ്ത്തില്‍ സ്വര്‍ണമണിഞ്ഞത്. പുരുഷന്മാരുടെ കോമ്പൗണ്ട് ഇനത്തില്‍ രജത് ചൗഹാന്, സന്ദീപ്കുമാര്‍, അഭിഷേക് വര്‍മ എന്നിവരടങ്ങിയ ടീമാണ് അട്ടിമറി ജയത്തോടെ സ്വര്‍ണമണിഞ്ഞത്. കോമ്പൗണ്ട് ടീമിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെങ്കലം നേടി. പൂര്വശ, തൃഷ്ണ, ജ്യോതി സുരേഖ എന്നിവരടങ്ങിയ ടീം ഇറാനെയാണ് തോല്പിച്ചത്. സ്കോര്‍: 224-217. ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയിരുന്നു.
Discussion about this post