തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ഡിപ്പോകളില്‍ നിന്നും സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 13 വരെ ബാംഗ്ലൂരിലേക്കും തിരിച്ചുമായി 12 അധിക സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി. നടത്തും. നിലവിലുളള ടിക്കറ്റ് നിരക്ക് ഈടാക്കുന്ന അധിക സര്‍വ്വീസുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ലഭിക്കും.
കൂടാതെ മൈസൂര്‍, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലേക്കും അധിക സര്‍വ്വീസുകള്‍ നടത്തും. സാധാരണ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഈ സൗകര്യം യാത്രക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.












