ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലകുറഞ്ഞതിനാല്‍ പെട്രോള്‍ വില 54 പൈസ കുറച്ചു. നികുതികള്‍ അടക്കം 65 മുതല്‍ 68പൈസ വരെയാണ് വില കുറയുക. സബ്സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 21 രൂപയും വില കുറച്ചിട്ടുണ്ട്. വിമാന ഇന്ധന വിലയിലും കുറവ് വരുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷമാകും ഡീസല്‍ വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
Discussion about this post