തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 25ന് ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം വിവിധയിനം സംഗീത, നൃത്ത പരിപാടികളാണ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 1ന് വൈകുന്നേരം 6.30ന് പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ പൂജവയ്ക്കും. പൂജയെടുപ്പ് 3ന് രാവിലെ 6 മണിക്ക്. 6.30ന് ചുറ്റമ്പലത്തിനകത്തുള്ള പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ മേല്‍ശാന്തി, സഹമേല്‍ശാന്തിമാര്‍ തുടങ്ങിയവര്‍ കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം നടത്തും.
ക്ഷേത്ര പരിസരത്തുള്ള ചട്ടമ്പിസ്വാമി സ്മാരക മണ്ഡപത്തില്‍ പട്ടം രാമചന്ദ്രന്‍നായര്‍, കവടിയാര്‍ രാമചന്ദ്രന്‍ (റിട്ട. പ്രൊഫസര്‍) എന്നിവര്‍ കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം കുറിക്കും. വിദ്യാരംഭത്തിനുള്ള ടിക്കറ്റുകള്‍ ക്ഷേത്രം കൗണ്ടറുകളില്‍നിന്ന് മുന്‍കൂര്‍ ലഭിക്കുന്നതാണ്. രണ്ടായിരത്തോളം കുട്ടികള്‍ വിദ്യാരംഭം കുറിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post