Wednesday, September 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശുചിത്വഭാരതം എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വം: നരേന്ദ്ര മോഡി

by Punnyabhumi Desk
Oct 3, 2014, 12:47 pm IST
in മറ്റുവാര്‍ത്തകള്‍

suchithwa-bharath-modi-pbന്യൂഡല്‍ഹി: ശുചിത്വഭാരതം എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ രാജ്പഥില്‍, ശുചിത്വഭാരതം ലക്ഷ്യമിട്ടുള്ള ‘സ്വഛ് ഭാരത് അഭിയാന്‍’ പദ്ധതി ഉദ്ഘാടന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചിത്വഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിന്റെ സ്വാതന്ത്ര്യം എന്ന ഗാന്ധിജിയുടെ സ്വപ്നം നിറവേറി, എന്നാല്‍ ശുചിത്വ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമായില്ല. ഇതിനായാണ് ഇനി ജനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മോഡി പറഞ്ഞു. ശുചിത്വ യജ്ഞത്തിനു മാതൃക കാട്ടാന്‍ ഒമ്പതു പ്രമുഖരെ പ്രധാനമന്ത്രി ക്ഷണിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ശശി തരൂര്‍, കമല്‍ ഹാസന്‍, ബാബാ രാംദേവ്, പ്രിയങ്ക ചോപ്ര, അനില്‍ അംബാനി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയാണ് അദ്ദേഹം ക്ഷണിച്ചത്.

ഡല്‍ഹിയിലെ രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നീളുന്ന രാജ്പഥില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശുചീകരണ യത്‌നങ്ങള്‍ക്ക് തുടക്കമിട്ടു. രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ മോഡി വാല്മീകി കോളനിയിലെത്തി തൊഴിലാളികള്‍ക്കൊപ്പം റോഡ് വൃത്തിയാക്കി. ഗാന്ധിജി ഏറെക്കാലം ചെലവഴിച്ച സ്ഥലമാണ് വാല്മീകി സദന്‍. രാജ്ഘട്ടില്‍ രാവിലെ നടന്ന പ്രാര്‍ഥനയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുത്തു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 145-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ‘സ്വഛ് ഭാരത് അഭിയാന്‍’ പദ്ധതി നടപ്പാക്കുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടെ രാജ്യത്തെ സമ്പൂര്‍ണ ശുചിത്വഭാരതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

രാജ്യത്തെ 30 ലക്ഷത്തോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുചടങ്ങുകളിലും ശുചിത്വ പ്രതിജ്ഞ എടുക്കണമെന്നും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‌നോട്ടത്തില്‍ ശുചിത്വയത്‌നങ്ങള്‍ നടത്തണമെന്നു കേന്ദ്രം നിര്‍ദേശം നല്കിയിരുന്നു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies