Friday, August 29, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശുചിത്വഭാരതം

by Punnyabhumi Desk
Oct 3, 2014, 02:13 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

SUCHITHWA-BHARATH-PBശാസ്ത്രസാങ്കേതിക മേഖലകളില്‍ ഔന്നിത്യം കൈവരിക്കുകയും ആണവശക്തിയായി മാറുകയും ചൊവ്വാദൗത്യത്തില്‍ ആദ്യതവണതന്നെ വിജയംകൈവരിക്കുകയും ചെയ്ത ഭാരതം ശുചിത്വത്തിന്റെ മേഖലയില്‍ ഇന്നും വളരെ പിന്നിലാണ്. ജനങ്ങളില്‍ 51ശതമാനത്തിലേറെപേര്‍ക്ക് ശൗചാലയങ്ങള്‍ ഇല്ലാ എന്ന് പറയുമ്പോള്‍ ശുചിത്വ ഭാരതത്തിലേക്കുള്ള യാത്ര അതികഠിനവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്.

ഗാന്ധിജയന്തിദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡിതന്നെ പൊതുസ്ഥലം വൃത്തിയാക്കിക്കൊണ്ട് ശുചിത്വഭാരതം പരിപാടിക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ 180-ാം ജയന്തിദിനമായ 2019 ഒക്ടോബര്‍ 2ന് മുമ്പ് ശുചിത്വഭരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തോളം കോടി രൂപ ചെലവുവരുന്ന ബൃഹത്തായ ഈ കര്‍മ്മപദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഭാരതത്തിന്റെ മുഖച്ഛായതന്നെമാറുമെന്ന് ഉറപ്പാണ്.

സംസ്‌കാരസമ്പന്നമായ ഒരു ജനതയുടെ മുഖലക്ഷണമാണ് ശുചിത്വം. എന്നാല്‍ ശുചിത്വകാര്യത്തില്‍ ഭാരതീയര്‍ക്ക് സാമൂഹ്യബോധം ഇനിയും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. ശുചിത്വം എന്നത് വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും അതിന്റെ ഭാഗമാണ്. ഇത് പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭാരതത്തിലെ പകുതിയിലേറെപേര്‍ക്ക് സ്വകാര്യ ശൗചാലയങ്ങള്‍ പോകട്ടെ പൊതു ശൗചലായങ്ങള്‍പോലും ഇല്ലാ എന്നത് ലജ്ജാവഹമാണ്. സ്വാതന്ത്ര്യംലഭിച്ച് ആറരപതിറ്റാണ്ട് കഴിഞ്ഞിട്ടും ഇക്കാര്യം പരിഹരിക്കാന്‍ കഴിയാതെപോയത് ഭരണാധികാരികളുടെ പിടിപ്പുകേടായേ കാണാന്‍ കഴിയൂ. വ്യക്തിശുചിത്വത്തെയും ആരോഗ്യപരിപാലനത്തെയും സംബന്ധിച്ച് ശൗചാലയങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ മോഡിസര്‍ക്കാരിന്റെ തുടക്കം ശ്ലാഘനീയംതന്നെ. എന്നാല്‍ ഇതിനുമുമ്പും സര്‍ക്കാരുകള്‍ ഗാന്ധജയന്തിദിനത്തില്‍ പല പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും നാള്‍ കഴിയുമ്പോള്‍ അതൊക്കെ വിസ്മൃതിയിലാവുകയും ചെയ്യും. എന്നാല്‍ ശുചിത്വഭാരതം പരിപാടി അതുപോലെ ആകില്ലാ എന്ന് ഉറപ്പാക്കാം.

എല്ലാവര്‍ക്കും ശൗചാലയങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികളുമുള്ള ഒരു ഭാരതം രാഷ്ട്രപിതാവിന്റെ 150-ാം ജയന്തിദിനത്തില്‍ ആ മഹാത്മാവിന സമര്‍പ്പിക്കാനാണ് മോഡിയുടെ തീരുമാനം. ഈ പദ്ധതി പൂര്‍ത്തികരിക്കണമെങ്കില്‍ സര്‍ക്കാരിനൊപ്പം സന്നദ്ധസംഘടനകളും രാഷ്ട്രീയത്തിനതീതമായി ജനങ്ങളും ഏകമനസ്സോടെ മുന്നോട്ടുപോയാല്‍മാത്രമേ സാദ്ധ്യമാവുകയുള്ളൂ. ശൗചാലയങ്ങളുടെ കാര്യത്തില്‍ കേരളം മുന്നിലാണെങ്കിലും വടക്കേ ഇന്ത്യന്‍ സംസ്‌ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ പുറകിലാണ്. പലപ്പോഴും പാശ്ചാത്യര്‍ ഭാരതത്തിന്റെ വൃത്തിഹീനമായ മുഖമായി ചൂണ്ടിക്കാട്ടുന്നത് പൊതു സ്ഥലത്ത് പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതാണ്. ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനുള്ളതാണ് ശുചിത്വഭാരതം പരിപാടി. ഇതിലൂടെ ഭാരതത്തിലെ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിലെ പ്രാഥമികമായ അടിസ്ഥാനപ്രശ്‌നം പരിഹരിക്കാനാണ് നരേന്ദ്രമോഡിയുടെ ശ്രമം. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഭാരതത്തിന്റെ മുഖം കൂടുതല്‍ പ്രകാശമാനമായിത്തീരും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തിരുവടികളുടെ വിയോഗം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അനുശോചനം രേഖപ്പെടുത്തി

ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ സമാധിയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies