തിരുവനന്തപുരം: ഫ്‌ളക്‌സ് നിരോധിയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഉള്‍ക്കൊണ്ട് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഞ്ചരിക്കുന്ന പ്രദര്‍ശന വാഹനം ഫ്‌ളക്‌സും പ്ലാസ്റ്റിക്കും വിനൈലും പൂര്‍ണ്ണമായി ഒഴിവാക്കി പ്രദര്‍ശനസജ്ജമായി. പുകയില, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ലഹരിമുക്ത കേരളം ഐശ്വര്യ കേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം കാന്‍വാസ് തുണി മാത്രം ഉപയോഗിച്ചാണ് ഒരുക്കുന്നത്.
ഗാന്ധിജയന്തി വാരാഘോഷപരിപാടികളുടെ ഭാഗമായി തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ ഇന്ന് (ഒക്ടോബര്‍ ഏഴ്) രാവിലെ 9.50-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രദര്‍ശന വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യും. എക്‌സൈസ് മന്ത്രി കെ.ബാബു, ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 10 വരെ തിരുവനന്തപുരം ജില്ലയിലും 11 മുതല്‍ 13 വരെ കൊല്ലം ജില്ലയിലും 14 മുതല്‍ 16 വരെ പത്തനംതിട്ട ജില്ലയിലും 17 മുതല്‍ 19 വരെ കോട്ടയം ജില്ലയിലും, 20, 21 തീയതികളില്‍ ഇടുക്കി ജില്ലയിലും വാഹനം പര്യടനം നടത്തും. തുടര്‍ന്ന് മറ്റ് ജില്ലകളില്‍ മേഖലാ തലത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കും.
Discussion about this post