സഹനത്തിനും ഒരതിരുണ്ട്. സമാധാനവും ക്ഷമയും ഭീരുത്വത്തിന്റെ ലക്ഷണമല്ല. ധൈര്യശാലികള്‍ക്കു മാത്രമേ ഏതു പ്രകോപനത്തെയും സമചിത്തതയോടെ നേരിടാനാകു. എന്നാല്‍ ഒരു തെമ്മാടി രാഷ്ട്രത്തെപ്പോലെ പെരുമാറുന്ന പാകിസ്ഥാന്റെ കിരാത നടപടികളെ ഇനിയും സമാധാനത്തിന്റെ പേരില്‍ സഹിക്കാനാവില്ല.
ജമ്മു കാശ്മീരിലെ ഭാരത-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ അതിരൂക്ഷമായ ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും പെണ്‍കുട്ടിയും സ്ത്രീയും ഉള്‍പ്പടെ അഞ്ചുപേരാണ് മരിച്ചത്. മുപ്പത്തിനാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈദ് ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. മുസ്ലീങ്ങളെ സംബന്ധിച്ച് പുണ്യദിനത്തില്‍ തന്നെ അരുംകൊലയ്ക്കിടയാക്കിയ സംഭവം തെറ്റായ സൂചനയാണ് നല്‍കുന്നത്.
വടികൊടുത്ത് അടി വാങ്ങുക എന്നൊരു ചൊല്ലുണ്ട്. നിരവധി പ്രാവശ്യം തിരിച്ചടിക്കാനായി ഭാരതത്തിന് അവസരമുണ്ടായിട്ടും സംയമനത്തിന്റെ മാര്‍ഗത്തിലൂടെ മുന്നോട്ട് പോവുകയായിരുന്നു. സമാധാനത്തിന്റെ പാതയില്‍ നീങ്ങുക എന്നത് ഭാരതത്തിന്റെ എക്കാലത്തെയും നയമാണ്. പാകിസ്ഥാനെപ്പോലെ അയല്‍രാജ്യത്തെ ശത്രുവായി കരുതുന്ന പാരമ്പര്യമല്ല ഭാരതത്തിന്റേത്. പാക് പട്ടാളത്തിന്റെയും ഐ.എസ്.ഐയുടെയും കണ്ണുരുട്ടലിനു മുന്നില്‍ മൂത്രമൊഴിക്കുന്ന പാക് ഭരണകൂടത്തിന് ഭാരത-പാക് സൗഹൃദം സൃഷ്ടിക്കുന്നതിന് ഒരിക്കലും കഴിയില്ല.
ശക്തമായ ഭാരതം പാകിസ്ഥാന്റെ കണ്ണിലെ കരടാണ്. അതുകൊണ്ടുതന്നെ ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ഭീകരവാദത്തിന്റെ വിത്തുകള്‍ ഈ മണ്ണില്‍ വിളയിക്കാനാണ് പാകിസ്ഥാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. പക്ഷേ ആ വിഷവിത്ത് കരിഞ്ഞുപോകുന്നതാണ് സനാതന ധര്‍മ്മത്തിന്റെ ഈ പുണ്യഭൂമിയെന്ന് പാകിസ്ഥാന്‍ ഇനിയും മനസ്സിലായിട്ടില്ല. പാകിസ്ഥാനുള്ള മറുപടി ആയുധംകൊണ്ടുതന്നെ വേണ്ടിവരും.
വേനല്‍ക്കാലത്ത് പാകിസ്ഥാനില്‍ നിന്ന് കഴിയുന്നത്ര ഭീകരവാദികള്‍ക്ക് നുഴഞ്ഞുകയറ്റത്തിനുള്ള അവസരമൊരുക്കുന്നതിനാണ് ഐ.എസ്.ഐ ഒത്താശയോടെ പാക് പട്ടാളം അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്. എന്നാല്‍ ഈ അടവ് കുറേക്കാലമായി ഫലിക്കുന്നില്ല. പാകിസ്ഥാനിലെ ആഭ്യന്തര കുഴപ്പങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാന്‍ കൂടിയാണ് അവര്‍ അതിര്‍ത്തി സംഘര്‍ഷം ഉപയോഗപ്പെടുത്തുന്നത്. ഭാരത വിരുദ്ധ മനോഭാവമാണ് ഇതിനുള്ള ആയുധമായി എന്നും ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ പാക് ജനതയ്ക്ക് ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്നുവെങ്കിലും ജനാധിപത്യ പ്രക്രിയയെ പോലും ഞെരിച്ചമര്‍ത്തുന്ന പട്ടാളത്തിന്റെയും ഐ.എസ്.ഐയുടെയും നീക്കങ്ങള്‍ക്കു മുന്നില്‍ അവരും നിസ്സഹായരാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പാകിസ്ഥാന്റെ ആക്രമണത്തോട് രൂക്ഷമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. ഭാരതം അടിസ്ഥാനപരമായി മാറിയെന്ന് മനസ്സിലാക്കാനുള്ള വിവേകം പാകിസ്ഥാനുണ്ടെന്നാണ് കരുതുന്നതെന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. അതിര്‍ത്തിക്കപ്പുറത്തുനിന്ന്എന്ത് പ്രകോപനമുണ്ടായാലും തിരിച്ചടിക്കാന്‍ ഭാരതത്തിന്റെ സൈന്യം സജ്ജമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും മുന്നറിയിപ്പു നല്‍കി. ഇരുവരുടെയും വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.
ഭാരതാംബയുടെ ഓരോ തരി മണ്ണും ഈ മഹത്തായ രാഷ്ട്രത്തിലെ ഓരോ പൗരന്റെ ജീവനും സംരക്ഷിക്കാന്‍ ധര്‍മ്മപതാകയും വഹിച്ച് മുന്നോട്ട് പോകുമ്പോള്‍ രാമബാണം തൊടുക്കാന്‍ നരേന്ദ്രമോദിക്ക് ഒരു നിമിഷം മതി. രാവണന് ഇല്ലാതെപോയ വിവേകം പാകിസ്ഥാന് ഇനിയെങ്കിലും ഉണ്ടായാല്‍ നന്ന്. അല്ലെങ്കില്‍ സര്‍വ്വനാശമാകും ഫലം.
Discussion about this post