‘ഇന്ത്യന്‍ ചക്രവാളങ്ങള്‍ക്കു മുകളില്‍ വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന് പീക്കിംഗ് റേഡിയോ വിശേഷിപ്പിച്ച നക്‌സല്‍ബാരി കലാപത്തിനുമുമ്പ് ആ ഗ്രാമത്തില്‍ നിന്ന്‌പോയി സാക്ഷാല്‍ മാവോയെ കണ്ട ഒരു കമ്മ്യൂണിസ്റ്റുകാരനോട് ആ വിപ്ലവകാരി പറഞ്ഞത് നിങ്ങളുടെ നാട്ടിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ തത്വശാസ്ത്രം രൂപപ്പെടുത്താനാണ്. പക്ഷേ മാവോയെയും ലെനിനെയുമൊക്കെ ആവശ്യമില്ലാത്തിടത്തൊക്കെ ഉദ്ധരിക്കുന്ന ഭാരതത്തിലെ കമ്മ്യൂണിസ്റ്റുനേതാക്കള്‍ക്ക് ഇതിപ്പോഴും ദഹിക്കാത്തതാണ്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ യാത്ര എന്നും തെറ്റുകളുടെയും തെറ്റുതിരുത്തലിന്റേതുമാണ്. കേവലം മൂന്നുസംസ്ഥാനങ്ങളില്‍ മാത്രം അധികാരത്തിലിരുന്നിട്ടുള്ള സിപിഎം ഇന്ന് ശതകോടികളുടെ സ്വത്തുള്ള പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. അടിസ്ഥാനവര്‍ഗത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് അഭിമാനിക്കുമ്പോഴും ഇന്ന് ആ പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളുമൊക്കെ അത്തരത്തിലുള്ളതല്ല. വര്‍ത്തമാനകാല സാഹചര്യങ്ങളെ ദീര്‍ഘദൃഷ്ടിയോടെ കൈകാര്യം ചെയ്യാതിരിക്കുകയും പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ തങ്ങളുടെ ചെയ്തികള്‍ തെറ്റായിരുന്നുവെന്ന് പറഞ്ഞുകൊണ്ടു തിരുത്തുകയും ചെയ്യുക എന്നതാണ് സിപിഎമ്മിന്റെ ചരിത്രത്തിലൂടെ കടന്നുപോയാല്‍ കാണാന്‍കഴിയുക. ഇതിനുള്ള ഉദാഹരണം കേരളത്തിന്റെ കണ്‍മുന്നിലുണ്ട്. കാല്‍ നൂറ്റാണ്ടിനുമുമ്പ് സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ കൊണ്ടുവന്നപ്പോള്‍ അതുമൂലം തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവരികയും പലസ്ഥലത്തും കമ്പ്യൂട്ടറുകള്‍ നശിപ്പിക്കുകയും ചെയ്തു. ഇന്ന് എകെജി സെന്ററിലും ഡല്‍ഹിയിലെ എകെജി ഭവനിലും കമ്പ്യൂട്ടര്‍ ‘വിപ്ലവ’മാണ്. മാത്രമല്ല ലാപ്‌ടോപ്പുമായാണ് സഖാക്കളുടെ യാത്രപോലും. അക്കാലത്ത് വിവരസാങ്കേതികവിദ്യ എന്തെന്നറിയാത്ത സംസ്ഥാനങ്ങള്‍ ഈ രംഗത്ത് കേരളത്തെക്കാള്‍ മുന്നേറുകയും ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. ഈ മേഖലയില്‍ ഭാരതത്തില്‍ ഒന്നാമതെത്തേണ്ടിയിരുന്ന കേരളത്തിന്റെ ഭാവിയെ കാണാന്‍ കഴിയാത്ത സിപിഎമ്മില്‍ നിന്ന് എന്താണ് ഇനി പ്രതീക്ഷിക്കാന്‍ കഴിയുക?
അടവുനയത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലും പിന്നോട്ടടിക്കപ്പെട്ട ഒരു പാര്‍ട്ടിയാണ് സിപിഎം. 1989 ലെ ഐക്യമുന്നണിയും പിന്നീട് രൂപംകൊടുത്ത ദേശീയമുന്നണിയുമൊക്കെ വന്‍പരാജയങ്ങളായിരുന്നു. പ്രധാനമന്ത്രിപദത്തില്‍ എത്താന്‍കഴിയുമായിരുന്ന ജ്യോതിബസുവിന് അതിന് അവസരം നല്‍കാത്തത് ചരിത്രപരമായ വിഢിത്തമെന്നാണ് ബസു തന്നെ വിശേഷിപ്പിച്ചത്.
ഭാരതത്തിന്റെ പാരമ്പര്യത്തെയും ചരിത്രത്തെയും സംസ്‌കാരത്തെ തിരസ്‌കരിച്ചുകൊണ്ട് എല്ലാക്കാലത്തും ന്യൂനപക്ഷങ്ങളില്‍ കണ്ണുംനട്ടുകൊണ്ടുള്ള സിപിഎമ്മിന്റെ അടവുനയം ഇപ്പോള്‍ തിരയേണ്ടത് ഭൂതകാലത്തിന്റെ ചവറ്റുകുട്ടയിലാണ്. വര്‍ത്തമാനകാല ഭാരത പരിസ്ഥിതികളുമായി യോജിച്ചുപോകുന്നതിനോ ഈ രാഷ്ട്രത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുന്നതിനോ പര്യാപ്തമല്ല സിപിഎമ്മിന്റെ നയവും പരിപാടികളും. മൂന്നരപതിറ്റാണ്ടുകാലം ബംഗാള്‍ അടക്കിഭരിച്ച ഒരുപാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ തന്നെയാണ് നാളെ കേരളത്തിലും സിപിഎമ്മിന് ഉണ്ടാകാന്‍ പോകുന്നത്.
മണ്ണ് അറിഞ്ഞിട്ടുവേണം വിത്തുവിതയ്ക്കാന്‍; അത് അറിയുമ്പോഴേക്കും ഭാരതത്തിന്റെ മണ്ണില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് എന്നെന്നേക്കുമായി പ്രസക്തി നഷ്ടപ്പെട്ടിരിക്കും.
Discussion about this post