തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടര്‍ തുറന്നതിനാല്‍ കരമനയാറിന്റെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. മഴ ശക്തി പ്രാപിച്ചാല്‍ തിരുവനന്തപുരം നഗരത്തില്‍ കുണ്ടമണ്‍കടവ്, കരമന ഭാഗങ്ങളിലുളളവര്‍ പ്രതേ്യകം ജാഗ്രത പുലര്‍ത്തേണ്ടതാണ്. മഴ നീണ്ടുനിന്നാല്‍ വാമനപുരം നദിയിലും വരുംദിവസം ജലനിരപ്പുയരാന്‍ സാധ്യതയുളളതിനാല്‍ ചിറയിന്‍കീഴ് താലൂക്കില്‍ വാമനപുരം നദിക്കരയില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കളക്‌ടര്‍ അറിയിച്ചു.
Discussion about this post