തിരുവനന്തപുരം: വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയത്തിന്റെയും ഗാന്ധിപ്രതിമയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ചുവടെപറയുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി വൈക്കം സത്യാഗ്രഹ മ്യൂസിയം ഭരണ നിര്‍വ്വഹണ സമിതി രൂപീകരിച്ചു. സമിതിയില്‍ വൈക്കം നഗരസഭാ ചെയര്‍പേഴ്‌സണ്‍ അദ്ധ്യക്ഷനും പുരാരേഖ ഡയറക്ടര്‍ കണ്‍വീനറും വൈക്കം നഗരസഭാ സെക്രട്ടറി, കേരളം മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായിരിക്കും.
Discussion about this post