ഡെറാഡൂണ്‍: പാരാവാര പാരംഗത പരിവ്രാജക ദ്വാദശദര്‍ശനാചാര്യ കാനനപഞ്ചാനന ശ്രോത്രീയ ബ്രഹ്മനിഷ്ഠ അനന്തശ്രീ വിഭൂഷിത് മഹാമണ്ഡലേശ്വര്‍
കാശികാനന്ദഗിരി മഹാരാജ് (91) സമാധിയായി. ഉത്തരകാശിയിലെ ആനന്ദഭുവനം ആശ്രമത്തില്‍ വീണ് പരിക്കേറ്റ അദ്ദേഹത്തെ ജോളി ഗ്രാന്റിലെ ഹിമാലയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിക്കാണ് സമാധിയായത്. ശനിയാഴ്ച ഹരിദ്വാറില്‍ സമാധിയിരുത്തല്‍ ചടങ്ങ് നടക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ സ്വാമിജി പര്യടനം നടത്തിയിരുന്നു. സംസ്‌കൃതത്തിലും ആധ്യാത്മിക രംഗത്തും അഗാധ പാണ്ഡിത്യമുള്ള സ്വാമി കാശികാനന്ദഗിരിയെ അദ്വൈതവേദാന്തത്തിലെ അവസാന വാക്കെന്നാണ് പണ്ഡിതസമൂഹം വിലയിരുത്തിയിരുന്നത്. ശങ്കരാചാര്യര്‍ക്കും മാധ്വാചാര്യര്‍ക്കും ശേഷം ഭാരതത്തില്‍ നിലവിലുള്ള 20 ദര്‍ശനങ്ങളെ അധികരിച്ച് ഗ്രന്ഥം രചിച്ചതും സ്വാമിജിയാണ്. കൂടാതെ 140-ലധികം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഭാരതീയ സന്ന്യാസ പരമ്പരയെ നയിക്കുന്ന ആചാര്യ മഹാമണ്ഡലേശ്വര്‍ പദവിയില്‍ വിരാജിച്ച ഏകമലയാളികൂടിയായിരുന്നു സ്വാമി കാശികാനന്ദഗിരി.
Discussion about this post