Sunday, November 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഘട്ടം ഘട്ടമായി മദ്യലഭ്യത ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം – മുഖ്യമന്ത്രി

by Punnyabhumi Desk
Oct 25, 2014, 04:33 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യലഭ്യത ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ അബ്കാരി മേഖലയിലെ ട്രേഡ് യൂണിയന്‍ നേതാക്കളുമായി തൊഴിലാളികളുടെ പുനരധിവാസ കാര്യങ്ങള്‍ സംബന്ധിച്ച യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകായിരുന്നു അദ്ദേഹം.

മദ്യലഭ്യത ഇല്ലാതാക്കുക എന്നത് പെട്ടെന്നെടുത്ത തീരുമാനമല്ല. ഉദയഭാനു കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ എടുത്ത നിലപാടാണത്. വീര്യം കൂടിയ മദ്യലഭ്യത കുറയ്ക്കുക, വീര്യം കുറഞ്ഞ മദ്യലഭ്യത ഉറപ്പാക്കുക എന്നതാണ് കമ്മീഷന്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശം. 10 വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി മദ്യലഭ്യത ഇല്ലാതാക്കും. ബിവറേജസ് കോര്‍പ്പറേഷന്റെ ഷോപ്പുകള്‍ നിര്‍ത്തുന്നതോടൊപ്പം മദ്യത്തിനെതിരെയുള്ള ബോധവത്കരണവും ശക്തിപ്പെടുത്തും. ജോലി ഇല്ലാതാകുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് സര്‍ക്കാരിനുണ്ട്. അത് നടപ്പാക്കും. ഈ ഉദ്ദേശ്യത്തോടെയാണ് സ്റ്റിക്കര്‍ ഒട്ടിക്കുന്ന കരാര്‍ തൊഴിലാളികളുടെ കാര്യം പോലും സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ചാരായ നിരോധനം വന്നപ്പോള്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതില്‍ വന്ന നിസഹായാവസ്ഥ മനസിലുള്ളതിനാലാണ് അഞ്ചുശതമാനം സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തൊഴിലാളി പുനരധിവാസത്തിനായി തൊഴില്‍വകുപ്പിന്റെ കൈയ്യിലുള്ള റെക്കോര്‍ഡുകളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഇതിലുള്ള മുഴുവന്‍ തൊഴിലാളികളെയും പരിഗണിക്കും. യഥാര്‍ത്ഥ തൊഴിലാളികളെ മാത്രമേ സംരക്ഷിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് എക്‌സൈസ് മന്ത്രി കെ.ബാബു വ്യക്തമാക്കി. പുനര്‍ജനി 2030 എന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന പുനരധിവാസ പദ്ധതിക്കായി എക്‌സൈസ് കമ്മീഷണര്‍ ചെയര്‍മാനും അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (ഭരണം) ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, തൊഴില്‍ വകുപ്പ് കമ്മീഷണര്‍, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍, സാമൂഹ്യനീതി ഡയറക്ടര്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍, തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എസ്.സരോജം നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

പുതിയ വാർത്തകൾ

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies