Thursday, October 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

‘കിസ് ഓഫ് ലവ്’: പരിപാടിക്ക് പോലീസ് അനുമതി നല്‍കില്ല

by Punnyabhumi Desk
Oct 29, 2014, 02:29 pm IST
in കേരളം

കൊച്ചി: ‘കിസ് ഓഫ് ലവ്’ എന്ന പേരില്‍ അടുത്ത മാസം രണ്ടിനു കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുമെന്നറിയിച്ചിരിക്കുന്ന പരിപാടിക്ക് അനുമതി തേടി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ഇനി ആരെങ്കിലും സമീപിച്ചാല്‍ തന്നെ അനുമതി നല്കില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ് പറഞ്ഞു. അനുമതി തേടാതെ പരിപാടി സംഘടിപ്പിച്ചാല്‍ അന്ന് നടക്കുന്ന പരിപാടി തടയുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അനുമതി ഇല്ലാതെ പരിപാടി സംഘടിപ്പിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ചൊവ്വാഴ്ച ഡിസിപി ആര്‍.നിശാന്തിനിയും അറിയിച്ചിരുന്നു.

ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലും പരിപാടിയെക്കുറിച്ച് വന്‍ പ്രചാരണമാണു നടക്കുന്നത്. ഫേസ്ബുക്കില്‍ പരിപാടിക്കായി രൂപം കൊടുത്ത പേജിനു മാത്രം പതിനായിരത്തിലേറെ ലൈക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. യുവതി-യുവാക്കള്‍ പരസ്പരമായി വന്നു കൂട്ടമായി ചുംബിക്കുന്ന പരിപാടിയാണു കിസ് ഓഫ് ലവ് എന്നാണു സംഘാടകര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇത്തരം പരിപാടി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും യുവജനങ്ങളെ വഴിതെറ്റിക്കാനും മാത്രമേ ഉപകരിക്കൂ എന്നും വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്പി) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്‍ പറഞ്ഞു. ഇതിനെതിരേ ജനങ്ങളെ ജാഗരൂകരാക്കാനും അവബോധം വളര്‍ത്താനുമുള്ള നടപടികള്‍ വിഎച്ച്പി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടി ബലപ്രയോഗത്തിലൂടെ തടയില്ലെന്നും ഇതിനായി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറൈന്‍ഡ്രൈവില്‍ കിസ് ഓഫ് ലവ് എന്ന പരിപാടിക്ക് അനുമതി നല്‍കിയാല്‍ പിന്നീട് ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies