തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ആധുനീക സര്‍വ്വേ കോഴ്‌സ് നവമ്പര്‍ അഞ്ചിന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്ന് റവന്യു വകുപ്പു മന്ത്രി അടൂര്‍ പ്രകാശ് മന്ത്രി വ്യക്തമാക്കി. ആധുനിക സര്‍വേ ഉപകരണങ്ങളായ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്), ഇലക്‌ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ (ഇ.ടി.എസ്) എന്നിവയിലും അനുബന്ധ സോഫ്റ്റ്‌വെയറിലും വിദഗ്ധ പരിശീലനം നല്‍കുന്ന കോഴ്‌സിന്റെ ആദ്യ ബാച്ചാണ് സര്‍വേയും ഭൂരേഖയും വകുപ്പിന് കീഴില്‍ ആരംഭിക്കുന്നത്. പതിനയ്യായിരം രൂപയാണ് കോഴ്‌സ് ഫീസ്.
എസ്.എസ്.എല്‍.സിയും ഐ.ടി.ഐ സര്‍വേ ട്രേഡ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, വി.എച്ച്.എസ്.ഇ ചെയിന്‍ സര്‍വേ ഇവയില്‍ ഏതിലെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി രണ്ടുമാസം. പ്രായപരിധി 35 വയസ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്‌സ് ജയിക്കുന്നവര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്നതിനായി സര്‍വേയര്‍ ബാങ്ക് എന്ന പുതിയ സംരംഭത്തിനും തുടക്കം കുറിക്കും. സര്‍വേയര്‍ ബാങ്കില്‍ റജിസ്റ്റര്‍ ചെയ്യുന്ന ആധുനിക ഭൂസര്‍വേയില്‍ പരിശീലനം ലഭിച്ചവരുടെ സേവനം കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനാണ് സര്‍വേയര്‍ ബാങ്ക്. മറ്റു വകുപ്പുകളുടെ സര്‍വേ ജോലികള്‍ക്കും സര്‍വേ ബാങ്കില്‍ നിന്നും ലൈസന്‍സ്ഡ് സര്‍വേയര്‍മാരുടെ സേവനം ലഭ്യമാകും. സ്വകാര്യ ജോലികള്‍ക്കും സര്‍വേയര്‍ ബാങ്കുകളുടെ സേവനം ഉപയോഗപ്പെടുത്താം. പി.എസ്.സി നടത്തുന്ന ഡ്രാഫ്റ്റ്‌സ്മാന്‍, സര്‍വേയര്‍ തസ്തികകളില്‍ യോഗ്യതയായി സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മോഡേണ്‍ ഹയര്‍ സര്‍വേ കോഴ്‌സും ഉള്‍പ്പെടുത്തുന്നതിന് പി.എസ്.സിയുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി അറിയിച്ചു
Discussion about this post