തിരുവനന്തപുരം: സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പില്‍ വരുത്തുന്നതിനും നിലവിലുള്ള റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സിവില്‍ സ്‌പ്ലൈസ് കമ്മീഷണറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തനം തുടങ്ങി.
റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ചുവടെപറയുന്ന ഫോണ്‍ നമ്പരുകളില്‍ അന്വേഷണം നടത്താം. 0471-2320379, 9495998223, 9495998224, 9495998225. അതത് ജില്ല/താലൂക്ക് സപ്ലൈ ആഫീസുകളില്‍ നിന്നും വിവരങ്ങള്‍ അറിയാം.
Discussion about this post