തിരുവനന്തപുരം: വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികളെ സംരക്ഷിക്കുവാന്‍ വനം വകുപ്പ് ആവിഷ്‌കരിച്ച കുരുവിക്ക് ഒരു കൂട് പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നു. സര്‍ക്കാരിന്റെ മിഷന്‍ 676 -ല്‍ ഉള്‍പ്പെടുത്തിയിട്ടുളള പദ്ധതിക്കായി ഓരോ ജില്ലയിലേയും നാലോ അഞ്ചോ പട്ടണങ്ങളെ തെരഞ്ഞെടുക്കും.
തിരുവനന്തപുരത്ത് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വിജയകരമായി നടപ്പിലാക്കിയിട്ടുളള പദ്ധതിയില്‍ പ്രകൃതിസംരക്ഷണത്തില്‍ താല്‍പ്പര്യമുളളവര്‍ക്കും പക്ഷിസ്‌നേഹികള്‍ക്കും പങ്കുചേരാം. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുകള്‍ സ്‌പോണ്‍സര്‍ ചെയ്യുവാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ സാമൂഹ്യവനവത്‌ക്കരണ വിഭാഗം അസ്സി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററേയോ (ഫോണ്‍ – 9447979135) വനം ആസ്ഥാനത്തെ അസ്സി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററേയോ (9447979156) ബന്ധപ്പെടാം. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.
Discussion about this post