തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ദേശീയ നാടകോത്സവത്തിന് നാടക സമിതികളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുള്ള സമിതികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ നാടകോത്സവത്തില്‍ പങ്കെടുത്ത സമിതകള്‍ക്ക് ഇപ്രാവശ്യം അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
കൂടുതല്‍ സമിതികള്‍ക്ക് അവസരം ലഭിക്കുന്നതിനുവേണ്ടിയാണ് ഒരുവര്‍ഷം പങ്കെടുത്ത സമിതിയ്ക്ക് തൊട്ടടുത്തവര്‍ഷം അനുമതി നല്‍കാത്തത്. 2015 ഫെബ്രുവരി രണ്ടാംവാരം കോഴിക്കോടുവച്ചാണ് ഇപ്രാവശ്യത്തെ ദേശീയ നാടകോത്സവം. ഇംഗ്ലീഷിലും ഇന്ത്യയിലെ ഏതുഭാഷയിലും ഉള്ള നാടകങ്ങള്‍ അവതരിപ്പിക്കുന്നതിന് ഇന്ത്യയിലെ ഏതു പ്രദേശത്തുനിന്നുമുള്ള സമിതികള്‍ക്കും അപേക്ഷിക്കാം. സമിതിയുടെയും വിശദാംശങ്ങളോടൊപ്പം നാടകാവതരണത്തിന്റെ സി.ഡി/ഡി.വി.ഡി. കോപ്പിയും നല്‍കണം. വിദഗ്ധ സമിതയുടെ പരിശോധനക്ക് വിധേയമായി തിരഞ്ഞെടുക്കുന്ന നാടക സമിതികള്‍ക്കാവും അനുമതി ലഭിക്കുക. എന്‍ട്രികള്‍ നവംബര്‍ 30 നകം കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ടാഗോര്‍ തീയേറ്റര്‍ ഓഫീസ്, ഒന്നാം നില, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തിനഗര്‍ പി.ഒ, തിരുവനന്തപുരം-1 വിലാസത്തില്‍ ലഭിക്കണം.
Discussion about this post