തിരുവനന്തപുരം: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികം പ്രമാണിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും സെമിനാറുകള്‍, ചര്‍ച്ചകള്‍, ശില്പശാലകള്‍, കലാസാംസ്‌കാരിക പരിപാടികള്‍, മത്സരങ്ങള്‍ തുടങ്ങിയവ നടത്തും.
സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 14-ന് രാവിലെ 9.30-ന് വി.ജെ.റ്റി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. സംസ്ഥാനതല പരിപാടികളുടെ ഭാഗമായി നവമ്പര്‍ 14-ന് വി.ജെ.റ്റി.ഹാളില്‍ സ്‌കൂള്‍കുട്ടികള്‍ക്കായി ചിത്രരചനാമത്സരം നടത്തും. തിരുവനന്തപുരം ജില്ലയിലെ കുട്ടികള്‍ക്കായി നടത്തുന്ന മത്സരം എല്‍.പി., യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായിട്ടായിരിക്കും. സമ്മാനാര്‍ഹര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഏതു സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ പക്കല്‍നിന്നുള്ള ഐഡന്റിഫിക്കേഷന്‍ രേഖ സഹിതം നവംബര്‍ 14 രാവിലെ 10-ന് വി.ജി.റ്റി.ഹാളില്‍ എത്തണം. ഫോണ്‍ : 0471-2325426/9496003242
Discussion about this post